Wednesday, June 20, 2012
ck's linez..
കഷ്ടം മനോഹരി നാമോര്തിരിക്കാതെ കൈ വിട്ടുപോയി വസന്തവും പൂക്കളും...
ഒന്നുമെനിക് വേണ്ട നിന് മന കൊട്ടയിലെന്നെ കുറിച്ചുല്ലോരോര്മ മാത്രം മതി....
മങ്ങുന്നു മായുന്നു ജീവിത പൂവിന്റെ ഭംഗിയും കാന്തിയും ദുഖിചിടുന്നു ഞാന്‍ .....
Sunday, June 17, 2012
പ്രണയo
ഒരു തുള്ളി പ്രണയത്തിന് ഓര്‍മ്മകള്‍ കത്തിക്കാന്‍
ചുടുകാട്ടില്‍ ഇന്നു ഞാന്‍ തീകൊള്ളി തിരയവേ...
കണ്ടു ഞാന്‍ ഇന്നെന്നെ നെഞ്ചിലൊരു തുളയുമയ്
കണ്ണില്‍ തിളയ്ക്കുന്ന നോവിന്റെ കനലുമായ്..
ഇടി വെട്ടി പെയ്യുന്ന മഴയോട് മത്സരിചോടുവില്
കലങ്ങി ചുവന്നൊരു കണ്ണുമായ്....
നിറ ദീപമായൊരു പൂവിന്റെ പിറകെയൊരു
ശലഭമായ് പാറി പറന്നൊരു മോഹമേ...
ചിറകു കരിഞ്ഞു നീ നിലവിളിക്കുന്നുവോ
ചതിയില്‍ കുടുങ്ങി നീ ചിതലരിക്കുന്നുവോ...
ഓടി തുടങ്ങി ഞാന്‍ ഓര്മകള്കപുരം
ഓര്മകള്കേതുവാന് ആവാത്തത് വിധം...
പിന്നെയും പിറകെയൊരു പിന് വിളി കേള്കുമ്പോള്
അറിയാതെ ഓര്‍ക്കുന്നു നിന്റെയി പൂ മുഖം....
മറവി തന് ചുടുകാട്ടില്‍ എല്ലാം എരിച്ചു ഞാന്‍
തുള വീണ നെഞ്ചുമായി തിരികെ നടക്കെവേ...
മനസ്സില്‍ കുറിച്ചു ഞാന്‍.. പ്രണയെമേ...
ഇനി നിന്നെ പരിജയം പോലും നടിക്കുകയില്ല ഞാന്‍...
ഇനി നിന്നെ പരിജയം പോലും നടിക്കുകയില്ല ഞാന്‍...
....ഷാനിം.കെ ടി...
Subscribe to:
Posts (Atom)