വാക്കെരിയുന്നോരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
കരയുന്നതെന്തിന്നു കൂട്ടുകാരി
കരിജന്തയില്‍ അവര്‍ നിന്നെ വിറ്റ്‌തല്ലേ....
രാത്രിയോടൊപ്പം ഉണര്ന്നിരിക്കെ
യാത്രയായ് ചിന്ത തന്‍ ചങ്ങാതികള്‍
ആലപിചിന്നു നാം കണ്ണ് നീരില്‍
ചാലിചെടുതോരനുഭവങ്ങള്‍...
പൊട്ടിത്തെറിച്ച് നീ എന്‍റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യം ഇട്ടു
അന്നത്തെ പ്രണയതിനെന്തുതരം
മറ്റ്‌ഒരു ജന്മതിനെത്ര ദുരം...
കാലം കടല്‍ കാക്ക കൊണ്ട് പോയി
ജീവിതാസക്തികള്‍ ഭാരമായി
കനവിന്‍റെ വഴികളില്‍ അലഞ്ഞു നമ്മള്‍
ഒരു താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍....
താലി ഉരുക്കി നീ വിഷം ഒഴിച്ച്
വിരഹം കുടിച്ചു നീ വയര്‍ നിറച്ചു
തണലായൊരച്ചന്റെ ഇച്ച തീർക്കാൻ
ആ ബലി കല്ലില്‍ നീ തലയടിച്ചു....
നീ അറിയാതിന്നു നിലവിളിച്ചു
നിന്‍റെ മുറ്റ്‌ത്തു വീണു മുഖം മുറിഞ്ഞു
സ്വപ്നങള്‍കൊപ്പം നടന്ന നമ്മില്‍
സ്വപ്നങ്ങളായി നാം ബാക്കിയായി
വെറും......
സ്വപ്നങ്ങളായി നാം ബാക്കിയായി....
വാക്കെരിയുന്നോരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
കരയുന്നതെന്തിന്നു കൂട്ടുകാരി.....
കരയുന്നതെന്തിന്നു........ കൂട്ടുകാരി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment