Wednesday, October 28, 2009

....ഓട്ടോഗ്രാഫ്.....

മാര്‍ച്ചിന്.....
ക്യാമ്പസ്‌ ഹൃദയങ്ങളില്‍ ഒരൊറ്റ വികാരമേ ഉള്ളൂ..വിരഹം...
കൊയ്തൊഴിഞ്ഞ പാടങ്ങള്‍ പോലെ ക്യംപസും ഇനി എകാന്തതയിലാണ്....
കോണിക്കുടിനരികിലെ വളകിലുക്കങ്ങള്‍ക്കും നീണ്ട ഇട നാഴിയിലെ കാലൊചകല്ക്കുമ് ഇനി വിശ്രമം..
ഇനി രണ്ടു മാസം ക്യാമ്പസിന് കൂട്ടു പാലപ്പടിലെ പ്രാവുകളുടെ കുറുകല്‍...
പുറത്തു കത്തി എരിയുന്ന മീനച്ചുടും ഉള്ളില്‍ എരിഞ്ഞുയരുന്ന പരീക്ഷ പേടിയും ഈ വിരഹ ദുക്കത്തിനു സമാന്തരം ആവുന്നില്ല... കഴിഞ്ഞു പോയ വര്‍ഷത്തിനെ ഓര്‍ക്കാന്‍ ഇനി പറയാതെ മനസ്സില്‍ ഒളിപ്പിച്ച മോഹങ്ങളും യാതര്ത്യമാവാതെ വെറുതെ പൊഴിഞ്ഞ സ്വപ്നങ്ങളും മാത്രം....
മാര്‍ച്ച് ചൊരിയുന്ന വികാരം ദുക്കമാനെന്കിലും അതിനിടയില്‍ എവിടെയോ മോഹിപ്പിക്കുന്ന ഒരു ഉന്മാതമുണ്ട്....അത് കൊണ്ടാണ് കാലത്തിന്‍റെ ഓടോഗ്രാഫില്‍ മാര്‍ച്ചിനെ പറ്റി ആരോ എഴുതിയത്....
മാര്‍ച്ച്‌ സുന്ദരിയാണ്‌... പക്ഷെ.......!!

No comments:

Post a Comment